എന്തുകൊണ്ട് സ്ത്രീകള്‍ മാറിനില്‍ക്കുന്നു ?

വിദ്യാഭ്യാസം  ലഭിച്ച സ്ത്രീകളില്‍  പത്ത് ശതമാനം പേര്‍മാത്രമേ തൊഴില്‍  രംഗത്ത്  എത്തുന്നുള്ളു.   ഇക്കാര്യത്തില്‍  സ്ത്രീ പുരുഷന്മാര്‍ തമ്മിലുള്ള  വ്യത്യാസം ഏറ്റവും കൂടുതലുള്ള രാജ്യം ഇന്ത്യയാണ്.ഹൈദരബാദില്‍നടന്ന ‘വിമണ്‍ ഇന്‍ എഞ്ചിനീയറിംഗ് 2017’ സമ്മേളനത്തില്‍ ഉയര്‍ന്നുകേട്ട  അഭിപ്രായമാണിത്. 217 ദശലക്ഷത്തോളം   അ ഭ്യസ്ത  വിദ്യരായ  സ്ത്രീകള്‍  തൊഴില്‍ രംഗത്തുനിന്ന്  സ്വയം മാറിനില്‍ക്കുകയാണ്.  തൊഴില്‍മേഖലയിലുള്ള  സ്ത്രീകളുടെ പ്രാതിനിധ്യമില്ലായ്മ  ഗുരുതരമായി  ഇന്ത്യയുടെ സമ്പദ്  വ്യവസ്ഥയെ   ബാധിക്കുന്നുണ്ട്.  ഈ  മാറിനില്‍ക്കുന്ന  സ്ത്രീകള്‍ തൊഴില്‍  മേഖലയിലേക്ക്വരികയാണെങ്കില്‍  ഇന്ത്യയുടെ  സാമ്പത്തിക വരുമാനം  27 ശതമാനത്തോളം വര്‍ദ്ധിക്കുമെന്ന്   വിദ ഗ്ദ്ധര്‍  അഭിപ്രായപ്പെടുന്നു. യാധാസ്ഥിതികമായ  കുടുംബ ചുറ്റുപാടുകളും സാമ്പത്തിക നിയന്ത്രണത്തില്‍   പുരുഷനുള്ള  മേധാവിത്വവുമെല്ലാമാണിതിനു കാരണം. തൊഴില്‍ മേഖലയില്‍ ഉള്ള സ്ത്രീകള്‍ തന്നെ   അഡ്മിനിസ്ട്റേറ്റീവ്  മേഖലകളിലോ ടെക്നിക്കല്‍  മേഖലകളിലോ  സ്ഥാനമുറപ്പിക്കുന്നില്ല.  ഇക്കാര്യത്തില്‍ അയല്‍ രാജ്യമായ  ചൈന   ഇന്ത്യയെക്കാള്‍ വളരെ മുന്പിലാണ്.’’ ഉന്നതസ്ഥാനങ്ങളിലേക്ക്കൂടുതല്‍ സ്ത്രീകള്‍ കടന്നുവരണം.   തീരുമാനങ്ങളെടുക്കുന്നതില്‍  അവരുടെ  സാന്നിധ്യം ഉറപ്പിച്ചാല്‍   മാത്രമേ   സ്ത്രീകളുടെ തനത് കഴിവുകള്‍ രാജ്യത്തിനുവേണ്ടി  ഉപയോഗിക്കാന്‍  കഴിയൂ’’ ഇന്ത്യന്‍  വിമണ്‍ നെറ്റ് വര്‍ക്കിന്‍റെ   റീജ്യണല്‍ ചെയര്‍വിമണായ വനിത ദത്ത് ല  പറയുന്നു.

കഴിവും  ബുദ്ധിയും ഉണ്ടെങ്കിലും   കോണ്‍ഫിഡന്സിന്‍റെ   കുറവ് സ്ത്രീകളില്‍ വ്യാപകമായി കാണാമെന്ന്  സമ്മേളനത്തില്‍ അഭിപ്രായമുയര്‍ന്നു.  കുടുംബത്തില്‍ നിന്നുള്ള  പിന്തുണ പൂര്‍ണമായുണ്ടെങ്കിലേ  ഇന്ത്യന്‍  സ്ത്രീകള്‍ക്ക്   തൊഴില്‍ രം ഗത്ത് കൂടുതല്‍ ശോഭിക്കാന്‍ കഴിയൂ. നല്ല വിദ്യാഭ്യാസം   നല്ല  വിവാഹബന്ധം ലഭിക്കുന്നതിനുള്ള  സര്‍ട്ടിഫിക്കറ്റ്  മാത്രമായി  അധ:പ്പതിച്ചതില്‍ പലരും ഉത്ക്കണ്ഠ   രേഖപ്പെടുത്തി.

 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s