‘സ്ത്രീകള്‍ നിയമങ്ങള്‍ മനസ്സിലാക്കുക’ അഡ്വ:സ്മിത ഗിരീഷ്

FB_IMG_1501242881953
അഡ്വ.സ്മിത ഗിരീഷ്

എന്താണ് നിയമം എന്നത് കൃത്യമായ നിർവചനങ്ങൾക്ക് സാധ്യമല്ലാത്ത ഒരു വിവക്ഷയാണെങ്കിലും, അതിനെ ഒരു സമൂഹം, അതിലെ വ്യക്തികളുടെയും, ചുറ്റുപാടുകളുടേയും, വ്യവസ്ഥിതികളുടേയും മേൽ, സമാധാനപരവും സ്വ’തന്ത്രവുമായ സാമൂഹ്യ -കുടുംബ ജീവിതം ഉറപ്പു വരുത്തുന്നതിനായി ഏർപ്പെടുത്തിയഎഴുതപ്പെട്ടതോ, അല്ലാത്തതോ ആയ ചില നിയന്ത്രണച്ചട്ടങ്ങളായി പൊതുവായി  വ്യാഖ്യാനിക്കാം.

നിയമപരിരക്ഷ അനിവാര്യം

.ഈ സമൂഹത്തിന് സ്ത്രീ സുരക്ഷ ഉറപ്പുവരുത്താൻ കഴിയണം. നിയമ പരിരക്ഷയില്ലാത്ത സമൂഹത്തിൽ സ്ത്രീ സുരക്ഷിത യാവില്ല.
നമ്മുടെ രാജ്യത്ത് സ്ത്രീസുരക്ഷ ഉറപ്പു വരുത്തുന്ന പല നിയമങ്ങളുമുണ്ട്.സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് നിയമനിർമ്മാണം നടത്താൻ തന്നെയുള്ള അധികാരം നമ്മുടെ ഭരണഘടന, ഭരണകൂടത്തിന് അധികാരം നൽകിയിട്ടുണ്ട്. ഭരണഘടന സ്ത്രീ പുരുഷ സമത്വം ഉറപ്പുതരുന്നുണ്ട്. സ്ത്രീയുടെ പൊതു അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനും ലിംഗവിവേചനത്തിനും ഭരണഘടനയിൽ വകുപ്പുകൾ ഉണ്ട്.
നിയമപരമായി തന്റെ രാജ്യം തനിക്ക് തരുന്ന അവകാശങ്ങളെയും ആനുകൂല്യങ്ങളേയും പറ്റി ഓരോ സ്ത്രീയും അറിഞ്ഞിരിക്കേണ്ടതുണ്ട്.ഇത്തരത്തിൽ ഒരു അവബോധമുണ്ടായാൽ മാത്രമേ ചൂഷണത്തിൽ നിന്നും സ്ത്രീകൾ മോചിതരായി ശാക്തീകരണാ വ കാശങ്ങളിലേക്ക് പറക്കാൻ അവൾക്ക് സാധിക്കുകയുള്ളു… നമ്മുടെ സ്ത്രീ ശാക്തീകരണ നിയമങ്ങൾ അനവധിയുണ്ടെങ്കിലും, സാധാരണയായ ിസ്ത്രീകൾ അറിഞ്ഞിരിക്കേണ്ട ചില അത്യാവശ്യ, അവശ്യ നിയമങ്ങൾ, സഹായ ഏജൻസികൾ ഏതൊക്കെയെന്ന് നോക്കാം…

ക്രിമിനൽ നിയമങ്ങൾ നൽകുന്ന ആനുകൂല്യങ്ങൾ

സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന രീതിയിലുള്ളഅശ്ളീല പുസ്തകങ്ങൾ വിൽക്കുന്നതും, അശ്ലീല ഗാനങ്ങൾ പാടുന്നതും ഇന്ത്യൻ പീനൽ കോഡ് പ്രകാരം രണ്ടു വർഷം മുതലും, ‘5 വർഷം വരെ (രണ്ടാം വട്ടവും ചെയ്താൽ ) തടവും പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ്. ഏതെങ്കിലും സ്ത്രീയുടെ ശിശുവിനെ ജീവനോടെ പ്രസവിക്കുന്നത് തടയുന്നതും പ്രസവിച്ച ഉടനെ കൊന്നുകളയുന്നതും അമ്മയുടെ ജീവൻ രക്ഷിക്കണമെന്ന ഉദ്ദേശത്തോടെയല്ല ചെയ്തതെങ്കിൽ പത്തു വർഷം വരെ തടവും പിഴയും ലഭിക്കുന്ന കുറ്റമാണ്.
പീനൽ കോഡിലെ 354, സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട വകുപ്പാണ്. മാനഭംഗപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ ഒരാൾ അക്രമിക്കാൻ വന്നാലോ, അല്ലെങ്കിൽ താൻ അപമാനിക്കപ്പെട്ടു എന്ന തോന്നലുണ്ടായാലോ പോലും ഒരു സ്ത്രീക്ക് ഈ വകുപ്പ് പ്രകാരം കുറ്റകൃത്യം ചെയ്ത ആൾക്കെതിരെ നിയമ നടപടി കൈക്കൊള്ളാം.
വിവാഹത്തിനോ, നിർബന്ധ ശാരീരിക ബന്ധത്തിനോ സ്ത്രീയെ വശീകരിച്ച് കടത്തികൊണ്ടു പോയാൽ, പത്തുവർഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റകൃത്യമാണ്.ഈ പറഞ്ഞ ആ വ ശ്യത്തിനായി സ്ത്രീയെ കടത്തിക്കൊണ്ടു വന്നാലും ശിക്ഷാർഹമാണ്.
375-ാം വകുപ്പ് പ്രകാരം ബലാൽസംഗത്തിന് ഏഴു മുതൽ പത്തുവർഷം വരെയോ ജീവപര്യന്തമോ തടവും പിഴയും ലഭിക്കും.പോലീസ് സ്റ്റേഷനിലുള്ളവർ, ജയിൽ അധികാരി, ആശുപത്രി മേധാവി, എന്നിവർ ഒരു സ്ത്രീയെ അവളുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിനടിമപ്പെടുത്തുക, ഗർഭിണി, പന്ത്രണ്ട് വയസിന് താഴെയുള്ള പെൺകുട്ടി ഇവരെ ബലാൽസംഗം ചെയ്യുക, തുടങ്ങിയവയൊക്കെ ഈ വകുപ്പിന് കീഴിൽ പത്തു വർഷം മുതൽ ജീവപര്യന്തമോ, പിഴയോ ലഭിക്കാവുന്ന കുറ്റമാണ്.
പീഡന കഥയിലെ നടിയുടെ പേര് വെളുപ്പെടുത്തിയതിന്, ചില പ്രമുഖരുടെ പേരിൽ കേസ് വന്നത് ഇപ്പോൾ നാം കേട്ടുകൊണ്ടിരിക്കുന്നു.. ഇത്തരം കേസിൽ ഇരയാകുന്ന സ്ത്രീയുടെ പേരോ, മേൽവിലാസമോ വെളിപ്പെടുത്തിയാൽ രണ്ടു വർഷം തടവും പിഴയും ലഭിക്കുന്ന കുറ്റമായി പരിഗണിക്കും.
വിവാഹബന്ധം വേർപെടുത്താതെ ഭാര്യ ജീവനോടെയുള്ള പ്പോൾ മറ്റു വിവാഹം കഴിച്ചാൽ ഏഴു വർഷം വരെ തടവും പിഴയും കിട്ടും. വിവാഹ വിവരം മറച്ച് മറ്റു വിവാഹം ചെയ്യുന്നതും അവിഹിത ബന്ധവും, തട്ടിപ്പ് നടത്തി വിവാഹം കഴിക്കുന്നതും പത്തു മുതൽ 7 വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാവും.
എന്താണ് സ്ത്രീധന മരണം?

വിവാഹം കഴിഞ്ഞ് 7 വർഷത്തിനുള്ളിൽ ഒരു സ്ത്രീ അസാധാരണ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിക്കുകയും, മരിക്കുന്നതിന് മുൻപ് അവരെ ഭർത്താവും ബന്ധുക്കളും ഉപദ്രവിച്ചതായും തെളിഞ്ഞാലത് 306 വകുപ്പ് പ്രകാരം സ്ത്രീധന മരണമായി കണക്കുകൂട്ടും.
സ്ത്രീയെ ഭർത്താവോ ബന്ധുക്കളോപീഡിപ്പിക്കുന്നതും കുറ്റകൃത്യമാണ്.

ഒരു സ്ത്രീയുടെ മാന്യതക്ക് കോട്ടം തട്ടുന്ന വിധത്തിൽ ഏതെങ്കിലും വാക്ക് ഉച്ചരിക്കുകയോ, ആംഗ്യം കാണിക്കുകയോ എന്തെങ്കിലും പ്രചരിപ്പിക്കുകയോ ചെയ്താൽ ഇന്ത്യൻ പീനൽ കോഡ് 509 വകുപ്പ് പ്രകാരം ഒരു വർഷം തടവോ പിഴയോ രണ്ടും ഒരുമിച്ചോ അനുഭവിക്കാൻ കുറ്റം ചെയ്തയാൾ നിയമത്തിന് മുന്നിൽ ബാധ്യസ്ഥനാണ്..
ഒരു സ്ത്രീയേയും, പോലീസ് സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യാൻ വിളിപ്പിക്കാൻ പാടില്ല.. അവർ താമസിക്കുന്നതോ, നിർദ്ദേശിക്കുന്നതോ ആയ സ്ഥലത്ത് വെച്ച് ഒരു സ്ത്രീ പോലീസ് ഓഫീസറുടേയോ, കുടുംബാഗങ്ങളുടേയോ സുഹൃത്തുക്കളുടേയോ സാന്നിധ്യത്തിൽ മാത്രമേ, ചോദ്യം ചെയ്യാൻ പാടുള്ളു.

കേരളാ പോലീസ് നിയമമനുസരിച്ച് ഒരു സ്ത്രീക്ക് നേരേ പൊതു സ്ഥലത്തുവെച്ച് ലൈംഗിക ചേഷ്ടകളാ പ്രവർത്തികളോ ചെയ്യുന്നതും അവരുടെ സ്വകാര്യതക്ക് ഭംഗം വരുത്തുന്ന ഫോട്ടോയോ, വീഡിയോ യോ എടുക്കുന്നതും ശിക്ഷാർഹമാണ്.
1961 ലെസ്ത്രീധന നിരോധന നിയമം അനുസരിച്ച് സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും നൽകാൻ പ്രേരിപ്പിക്കുന്നതുമൊക്കെ5 വർഷം തടവും 15000 രൂ.പിഴയും ലഭിക്കാവുന്ന കുറ്റമാണ്.. സ്ത്രീധനം നേരിട്ടോ അല്ലാതെയോ ആവശ്യപ്പെടുന്നവർക്ക് രണ്ടു വർഷം മുതൽ ആറു മാസം വരെ തടവും 10,000 രൂ.പിഴയും ലഭിക്കും.
ഗാർഹിക പീഡന നിരോധന നിയമം
വീടുകളിൽ സ്ത്രീയുടെ ആരോഗ്യം ജീവൻ സമാധാനം എന്നിവയ്ക്ക്‌ ഭീഷണിയാകുന്ന തരത്തിൽ ആ വീട്ടിൽ താമസിക്കുന്ന ഏതെങ്കിലും പുരുഷൻ പ്രവൃത്തിക്കുന്നതിനെ ഗാർഹിക പീഢനം എന്നു പറയുന്നു… ശാരീരിക ലൈംഗിക പീഡ നങ്ങൾക്കു പരി വാക്കു കൊണ്ടോ, പ്രവൃത്തി കൊണ്ടോ, പോലും കളിയാക്കുകയോ മാനസികമായി പീഡിപ്പിക്കയോ ചെയ്യുക, വീട്ടിൽ ചിലവ് തരാതിരിക്കുക, കുടുംബ വസ്തുക്കൾ വിൽക്കുക തുടങ്ങിയവയൊക്കെ ഗാർഹിക പീഡന പരിധിയിൽപ്പെടും.
പീഡനത്തിനിരയാകുന്ന സ്ത്രീ ജില്ലാ പ്രൊട്ടക്ഷൻ ഓഫീസറെ അറിയിച്ചാൽ, അതുവഴി നിയമസംരക്ഷണം ജുഡീഷ്യൽ ഫസ്റ്ററ്ക്ലാസ് മജിസ്ട്രേറ്റ് കോടതി വഴി ലഭിക്കും..പരാതിക്കാരിക്ക് നേരിട്ടോ വക്കീൽ മുഖാന്തിര മോ പ്രസ്തുത കോടതിയെ സമീപിക്കാവുന്നതും  കോടതി വഴി വീട്ടിൽ താമസിക്കുന്നതിന്സംരക്ഷണ ഉത്തരവും, കുട്ടികളുടെകസ്റ്റഡി ഉത്തരവും മറ്റും ലഭിക്കുന്നതുമാണ്. ഉത്തരവ് ലംഘിക്കുന്നവർക്ക് തടവും 200000 പിഴയും ലഭിക്കും…
ഈ നിയമങ്ങൾ പക്ഷെ വീട്ടിലെ മറ്റു സ്ത്രീകൾക്കെതിരെ പ്രയോഗിക്കാൻ സാധ്യമല്ല..
ക്രിമിനൽ നടപടി നിയമം 125-ാം വകുപ്പ് പ്രകാരം ഒരു പുരുഷന് തന്റെ പങ്കാളിയേയും മക്കളേയും മാതാപിതാക്കളേയും സംരക്ഷിക്കാൻ ബാധ്യസ്ഥനാണ്.. നിയമപ്രകാരമല്ലാത്ത മക്കൾക്കും ചിലവിന് കിട്ടാൻ അവകാശമുണ്ട്..
വിവരാവകാശ നിയമം

സർക്കാർ വകുപ്പിലെ കാര്യങ്ങളറിയാൻ എല്ലാ പൊതുജനങ്ങൾക്കുമവകാശമുണ്ട്.. എല്ലാ ഓഫീസുകളിലും പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്.. പത്തു രൂ.കോർട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച അപേക്ഷ കൊടുത്താൽ മതി.. ദരിദ്ര രേഖയിൽ താഴയുള്ളവർക്ക് ഫീസ് കൊടുക്കേണ്ട… അ പേ ക്ഷ നൽകി 30 ദിവസത്തിനുള്ളിൽ മറുപടി കിട്ടണം.. തെറ്റായ വിവരങ്ങൾ നൽകിയാൽ അപ്പ ലറ്റ് അധികാരിയേയോ, വിവരാവകാശക്കമ്മീഷനേയോ സമീപിക്കാം..

സൈബർ കുറ്റകൃത്യങ്ങൾ

ഗൂഗിളോ ഫേസ് ബുക്കോ ജിമെയിലോ വാട്സപ്പോ ഇല്ലാതെ ഇന്നത്തെ സാധാരണ ജീവിതം സാധ്യമല്ലാത്ത അവസ്ഥയിൽ സൈബർ കുറ്റകൃത്യങ്ങളും വർദ്ധിച്ചു വരുന്നു..
ഒരു സൈബർ കുറ്റകൃത്യത്തിനിരയായ ഒരാൾക്ക് ലോകത്ത്എവിടെ വേണമെങ്കിലും പരാതിപ്പെടാം.. എല്ലാ ജില്ലകളിലും പോലീസ് സ്റ്റേഷനോട് ചേർന്ന് സൈബർ സെല്ലുകൾ ഉണ്ട്. ലോക്കൽ പോലീസ് സ്റ്റേഷനിലാണ് പരാതിപ്പെടേണ്ടത്.പരാതിയോടൊപ്പം, പേര്, മെയിൽ ഐഡി, ഫോൺ നമ്പർ അഡ്രസ് എന്നിവ നൽകണം.. തെളിവായി സംശയമുള്ളവരുടെ പേരുവിവരം, defaced web Page ന്റെ Soft andhard copy’,server logട തുടങ്ങി സാധ്യമായ വിവരങ്ങൾ നൽകണം
മറ്റൊരാളുടെ കംപ്യൂട്ടർ മൊബൈൽ ഫോൺ എന്നിവിടങ്ങളിൽ കടന്നു കയറുക ‘ ഇലക്ട്രോണിക് മാധ്യമങ്ങളിൽ സ്ത്രീക്കളെ മോശമായി ചിത്രികരിക്കുക പ്രചരിപ്പിക്കുക, ലൈംഗിക കാര്യങ്ങൾ ടി മാധ്യമത്തിൽ പ്രസിദ്ധീകരിക്കുക, പ്രചരിപ്പിക്കുക ,സോഷ്യൽ മീഡിയയിൽ മറ്റൊരാളുടെ പേരിൽ ഫേക്ക് അക്കൗണ്ടുണ്ടാക്കുക, സ്വന്തം അക്കൗണ്ടിൽ മറ്റാരു ടെ യേലും സാന്നിധ്യം (hacking), നമ്മുടെ അക്കൗണ്ടിൽ നിന്നും പണം ചോദിച്ച് മെസേജയക്കുക, നെറ്റിലൂടെ ഒരാളെ ഭീഷണിപ്പെടുത്തുക ഇതൊക്കെ വലിയ ശിക്ഷകൾ കിട്ടുന്ന സൈബർ കുറ്റകൃത്യങ്ങളാണ്. ടി കുറ്റങ്ങൾക്കെതിരെ http://www.cyber cell india.com എന്ന സൈറ്റിലൂടെയും പരാതിപ്പെടാം.

ട്രയിൻ യാത്രക്കിടയിൽ ശല്യമുണ്ടായാൽ 9846200100 എന്ന നമ്പരിൽ പരാതിപ്പെടുക.
ബസ് യാത്രയ്ക്കിടയിൽ ശല്യമുണ്ടായാൽ പോലീസിൽ പരാതിപ്പെടാം.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സൗജന്യനിയമ സഹായം നൽകുന്നതിനായി ലീഗൽ സർവ്വീസ് അതോരിറ്റികൾ എല്ലാ കോടതികളോടു മനുബന്ധിച്ചുണ്ട്. അവിടെ അന്വേഷിച്ച്, അപേക്ഷിച്ചാൽ. സൗജന്യ നിയമ സഹായം ലഭിക്കും.

ഉപഭോക്തൃ സംരക്ഷണ നിയമമനുസരിച്ച്, ‘പ്രതിഫലം കൊടുത്ത് എന്തെങ്കിലും സാധനമോ സേവന മോ കൈപ്പറ്റി കബളിപ്പിക്കപ്പെടുന്ന വ്യക്തിക്ക് അഭിഭാഷകന്റെ സഹായമില്ലാതെ തന്നെ ജില്ലയിലെ കൺസ്യൂമർ കോടതികളിൽ പരാതി നൽകാവുന്നതാണ്.. നടപടിക്രമങ്ങൾ ലളിതമാണ്..

സ്ത്രീകൾക്കെതിരെ വർദ്ധിച്ചു വരുന്ന ആക്രമണങ്ങർ തടയാനും മറ്റും സംസ്ഥാന ദേശീയ വനിതാ കമ്മീഷനുകൾ നിലവിൽ ഉണ്ട്.ഇതു കൂടാതെ ഒരു വ്യക്തിയുടെ ജീവനും സ്വതന്ത്ര്യത്തിനും സമത്വത്തിനും പരിരക്ഷ നൽകുവാൻ സംസ്ഥാന ദേശീയ മനുഷ്യാവകാശ കമ്മീഷനുകളുമുണ്ട്..
അവകാശങ്ങൾ ധ്വംസിക്കപ്പെടുന്നവർക്കും അതിക്രമങ്ങൾക്ക് ഇരയാവുന്നവർക്കും അതാത് സംസ്ഥാനങ്ങളിലെ ടി കമ്മീഷനുകളുടെ മുൻപിൽ ആദ്യം പരാതിപ്പെടാവുന്നതാണ്.ടി കമ്മീഷനുകൾക്ക് സിവിൽ ക്കോടതിയുടെ അധികാരമുണ്ട്.
പറഞ്ഞതിലേറെ സ്ത്രീ ശാക്തീകരണ നിയമങ്ങൾ നമുക്കുണ്ട്.. നിയമാവബോധം നേടിയത് കൊണ്ടു മാത്രമായില്ല. തക്ക സമയത്ത് പ്രതികരിക്കാനും, മറ്റൊരു സ്ത്രീക്ക് നീതി നിഷേധിക്കപ്പെടുമ്പോൾ കൂടെ നിൽക്കാനും, സ്വന്തം ആൺമക്കളെ, സ്ത്രീകളെ സഹജീവികളായി ക്കണ്ട് ആദരവോടും മനുഷത്വത്തോടും നോക്കിക്കാണാനും പഠിപ്പിക്കാൻ നമ്മുടെ സ്ത്രീകൾ ഇനിയും പരിശീലിക്കേണ്ടിയിരിക്കുന്നു.. എങ്കിൽ മാത്രമേ, ഒരു പരിധിയിലേറെ നമ്മുടെ നാട്ടിലെ സ്ത്രീ പീഡനങ്ങളും അതിക്രമങ്ങളും ഇല്ലാതാവുകയുള്ളു.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s