ധനസമ്പാദ്യവൈഭവം സ്ത്രീക്കുതന്നെ !

പൊതുവേ  സാമ്പത്തിക നിയന്ത്രണത്തിലും  മണി  മാനേജ്മെന്‍റിലും   സ്ത്രീകള്‍ക്ക്  വൈഭവമേറുമെന്ന പ്രബലമായ  ഒരഭിപ്രായമുണ്ട്. അതിന്‍റെ   പല  കാരണങ്ങളും  വിദഗ്ദ്ധര്‍  മുന്നോട്ട് വെക്കുന്നു. അതില്‍ വളരെ സുപ്രധാനപ്പെട്ട ഒന്ന്   റിസ്ക്  ഫാക്റ്ററുമായി ബന്ധപ്പെട്ടതാണ്. പുരുഷനെ അപേക്ഷിച്ച്  റിസ്കുകളെ അഭിമുഖീകരിക്കാന്‍ സ്ത്രീകള്‍ തയ്യാറാകുന്നില്ല.  അനാവശ്യം എന്ന് ബോധ്യമാകുന്ന റിസ്കുകളെയെല്ലാം സ്ത്രീ  അകറ്റിനിര്‍ത്തുന്നു. അതുകൊണ്ടുതന്നെ അബദ്ധങ്ങളില്‍  വീഴാതിരിക്കാന്‍  സ്ത്രീ  പ്രത്യേകം ശ്രദ്ധിക്കുന്നു.   വ്യക്തിജീവിതത്തിലും   ബിസിനസ് ജീവിതത്തിലും ഇതുതന്നെയാണ്  സ്ത്രീകളുടെ പൊതുരീതിയെന്ന്   വിദഗ്ദ്ധര്‍  അഭിപ്രായപ്പെടുന്നു. അനാവശ്യമത്സരങ്ങളില്‍ നിന്ന് മാറിനില്‍ക്കാനുള്ള  പ്രവണതയും സ്ത്രീകളുടെ സ്വഭാവത്തില്‍ പെടുന്നു. കാര്യങ്ങള്‍  അറിയാനും പഠിക്കാനുമുള്ള ക്ഷമയും മനസ്ഥിതിയും സ്ത്രീകള്‍ക്കുള്ളതിനാല്‍   മണി  മാനേജ്മെന്‍റില്‍ അവര്‍  കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നു.  പുരിഷനോളം   സാഹസിക  ബുദ്ധിയില്ലാത്തതുകൊണ്ട് സാമ്പത്തികമായ അപകടങ്ങളില്‍  വീഴാനുള്ള  സാധയ്തയും വളരെ കുറവ്. വലിയ സാമ്പത്തിക ബാധ്യതകള്‍ തലയില്‍ ചുമക്കാന്‍  പൊതുവേ സ്ത്രീകള്‍ തയ്യാറാകാറില്ല.  അതുകൊണ്ടുതന്നെ വന്‍ കടക്കെണികളില്‍ വീഴാറുമില്ല. പുരുഷന്‍റെ  അമിത  വിശ്വാസം  സ്ത്രീക്കില്ല.  അതിനാല്‍  അവളുടെഓരോ  ചുവടുവെപ്പും വളരെ കരുതലോടെയായിരിക്കും.  സാഹസികതയിലല്ല,വസ്തുനിഷ്ഠതയിലാണ്  അവള്‍ ഊന്നല്‍ നല്‍കുന്നത്.  ഷകരണത്തിലൂടെ   തന്‍റെ  സുരക്ഷിതത്വം  ഉറപ്പിക്കാനുള്ള കഴിവ് സ്ത്രീകള്‍ക്ക്  കൂടുതലാണ്. തീരുമാനങ്ങള്‍ എടുക്കുമ്പോഴും  മറ്റുള്ളവരുടെ ഉപദേശങ്ങളെ  അവള്‍ മാനിക്കുന്നു.   മണി  മാനേജെമെന്‍റിലാണ്  ഇതവള്‍ക്ക്  കൂടുതല്‍ തുണയാകുന്നത്. കഠിനമായി പ്രവര്‍ത്തിക്കാനുള്ള  സ്ത്രീയുടെ   മനോഭാവം അവളുടെ സമ്പത്തിനെ കൂടുതല്‍ പ്രബലമാക്കുകയും   വളര്‍ച്ചയിലേക്ക്   നയിക്കുകയും ചെയ്യും.  ദുര്‍ബലമായ   നിമിഷങ്ങളില്‍   ഉചിതമായ സഹായങ്ങള്‍ക്ക്  ശ്രമിക്കാനും  സ്ത്രീയാണ് കൂടുതല്‍  മുന്നോട്ട് വരിക.അതുകൊണ്ടുതന്നെ സാമ്പത്തിക  പ്രതിസന്ധികളില്‍   അതിജീവനസാധ്യതകളും   സ്ത്രീയുടെ മുന്നില്‍  കൂടുതല്‍  തെളിയുന്നു. ഊഹക്കച്ചവടങ്ങളില്‍  വ്യാപരിക്കാനും  സ്ത്രീകള്‍ അധികം  തയ്യാറാകാറില്ല.  53 ശതമാനം  സ്ത്രീകളും  പ്രൊഫഷണല്‍  ഫിനാന്ഷ്യല്‍   അഡ്വൈസര്‍മാരെ  കണ്സള്‍ട്ട്  ചെയ്യാന്‍  തയ്യാറാകുമ്പോള്‍     44  ശതമാനം പുരുഷന്മാര്‍ മാത്രമെ അതിനു തയ്യാറാകുന്നുള്ളു. ധനനിയന്ത്രണത്തിലും   സ്ത്രീ തന്നെയാണ്  മുന്നില്‍.  ഒരു ലക്ഷ്യം    മുന്‍കൂട്ടി നിശ്ചയിച്ച് അതിനുവേണ്ടി ശ്രമിക്കാന്‍  സ്ത്രീകള്‍ക്കുള്ള   കഴിവ് ചെറുതല്ല. പണത്തിന്‍റെ  ഓരോ  ചെറിയ യൂണിറ്റും  അവള്‍  കരുതലോടെ കൈകാര്യം ചെയ്യുന്നു. അനിശ്ചിത സാഹചര്യങ്ങളില്‍    പണം  കൂടുതല്‍ ശ്രദ്ധിച്ച്  പുറത്തിറക്കുന്നു. നിയമങ്ങളെ   അനുസരിച്ചുകൊണ്ട്   പണം  കൈകാര്യം ചെയ്യാനും  സ്ത്രീകള്‍ക്കാണ്   കഴിവ്കൂടുതല്‍.  അതുകൊണ്ടുതന്നെ സാമ്പത്തിക കാര്യങ്ങളില്‍   ഉള്ള  നിയമപരമായ ഊരാക്കുടുക്കുകളില്‍ അവള്‍ വീഴാറില്ല. ക്ഷമ പലപ്പോഴും അവളുടെ പണപ്പെട്ടിയെ  കൂടുതല്‍  സുരക്ഷിതമാക്കുന്നു. വസ്തുതകളെ കൂടുതല്‍ വിശദമായി പഠിച്ചേ അവള്‍ ഒരു  പുതിയ  ഇന്‍വെസ്റ്റ് മെന്‍റിന്  തയ്യാറാവൂ. പണനഷ്ടത്തെ  സം ബന്ധിച്ച  ആ ലോചനകള്‍    പല  അപകടങ്ങളില്‍ നിന്നും  സ്ത്രീയെ  രക്ഷിക്കാറുണ്ട്. ചിട്ടയോടെയും   സുരക്ഷിതവുമായ കരുനീക്കങ്ങളിലൂടെ  കൂടുതല്‍   ധനലാഭമുണ്ടാക്കാനും, തന്‍റെ   സമ്പാദ്യത്തെ   ഇരട്ടിപ്പിക്കാനും   സ്ത്രീകള്‍ക്കുള്ള   കഴിവ്  ഒന്നുവേറെതന്നെ.

 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s