സാമ്പത്തിക പരാധീനതകള്‍ സ്ത്രീ സംരംഭകരെ വലയ്ക്കുന്നു

ഒരു  സ്ത്രീ  ബിസിനസ്സ്  സംരംഭകയായി  മാറുന്നതോടെ ,സാമ്പത്തിക വളര്‍ച്ചയുടെ  മുഖ്യസ്രോതസ്സുകളില്‍   പങ്കാളിയാവുകയാണ്.  എന്നാല്‍  ബിസിനസ്  മാനേജ്മെന്‍റിലും ,പ്രശ്നപരിഹാരത്തിലും സ്ത്രീക്കുള്ള  പങ്ക്  നിര്‍വഹിക്കത്തക്ക രീതിയില്‍  ഗണ്യമായി ഒരു  പ്രാതിനിധ്യം   സ്ത്രീക്ക് ലഭിക്കുന്നില്ല  എന്നതാണ്  സത്യം.   ബിസിനസ് സം രം  ഭകരില്‍ ഒരു  ന്യൂനപക്ഷം മാത്രമാണ്  സ്ത്രീ ഇന്നും. ജെന്ഡര്‍  അധിഷ്ഠിതം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ചില    വിലങ്ങുതടികള്‍ ഇന്നും  അവരെബാധിക്കുന്നുണ്ട്.  സ്വത്തിന്‍റെ   അധികാരം, വിവാഹത്തോടനുബന്ധിച്ചുള്ള  വിലക്കുകള്‍,സാംസ്കാരിക  മേഖലയില്‍ സ്വാധീനമില്ലായ്മ  തുടങ്ങിയതടസ്സങ്ങള്‍  അവരെ  ബാധിക്കുന്നു. മുഖ്യമായുള്ളത്   സാമ്പത്തിക  സ്രോതസ്സുകളില്‍   സ്വാധീനമില്ലായ്മയാണ്. സ്ത്രീയുടെ  പങ്കാളിത്തം   കുടുംബത്തിന്‍റെയും  രാജ്യത്തിന്‍റെയും  സാമ്പത്തിക വികാസത്തെ  ത്വരിതപ്പെടുത്തും എന്ന  സത്യം നിലനില്‍ക്കുമ്പോഴും മേല്‍പ്പറഞ്ഞ  പരിമിതികള്‍   സ്ത്രീ അഭിമുഖീകരിക്കുന്നു.

സര്‍ക്കാര്‍ തലത്തിലുള്ള  ഇടപെടലുകള്‍ കൊണ്ടുമാത്രമേ    ഈ തടസ്സങ്ങള്‍   നീക്കാന്‍ കഴിയുകയുള്ളു.  മൈക്രോ,സ്മോള്‍ &മീഡിയം എന്‍റര്‍പ്രൈസസ് ഡെ വലപ്മെന്‍റ്   ഓര്‍ഗനൈസേഷനുകള്‍ , സംസ്ഥാനതലത്തിലുള്ള  സ്മോള്‍  ഇന്ഡസ്ട്രീസ്  ഡെ വലപ്മെന്‍റ്   കോര്‍പ്പറേഷനുകള്‍ ,ദേശസാല്‍കൃത   ബാങ്കുകള്‍  തുടങ്ങിയ  സ്ഥാപനങ്ങള്‍  സജീവമായി     സ്ത്രീകളുടെ  ബിസിനസ്  സം രഭകത്വത്തെ  പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. നയപരിപാടികളിലൂടെയും   സ്കീമുകളിലൂടെയുമാണ്  ഇത് ചെയ്യുന്നത്. പല  സ്ഥാപനങ്ങളും ഇതിനുവേണ്ടി പ്രത്യേക   വിമണ്‍  സെല്ലുകളും തുടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രി  റോസ് ഗാര്‍യോജന പോലുള്ള പദ്ധതികള്‍സ്ത്രീകള്‍ക്ക്    ഉചിതമായ പ്രാധാന്യം  കൊടുക്കുന്നു.  ഇളവുകളും സാമ്പത്തിക പിന്തുണകളും   വഴിയാണ്  ഇത്  ചെയ്യുന്നത്.  എന്‍റര്‍പ്രണര്‍ഷിപ്പ്  അസിസ്റ്റന്സ് ആന്‍റ്    ഡെ വലപ്മെന്‍റ്   സ്കീം, മഹിളകൊയര്‍  യോജന, സ്വയം സിദ്ധ,  സപ്പോര്‍ട്ട്  റ്റു   ട്രെയിനിംഗ്  ആന്‍റ്   എം പ്ലോയ്മെന്‍റ്    പ്രോഗ്രാം  ഫോര്‍  വിമണ്‍,  സെല്‍ഫ്     എം പ്ലോയ്മെന്‍റ്    ലോണ്‍ പ്രോഗ്രാംസ്,എജ്യുക്കേഷണല്‍  ലോണ്‍സ്കീമുകള്‍,    സിംഗിള്‍ വിമണ്‍ ബെനെഫിറ്റ്  സ്കീമുകള്‍, ജോബ്  ഓറിയെന്‍റഡ്   ട്രെയിനിംഗ്  പ്രോഗ്രാമുകള്‍, മാര്‍ക്കറ്റിംഗ് സപ്പോര്‍ട്ട്   ഫോര്‍  വിമണ്‍  എന്‍റര്‍ പ്രെണേഴ്സ്,  സ്ത്രീ ശക്തി പ്രൊജക്റ്റുകള്‍,    ബാങ്കുകളുടെ     ഫിനാന്സിംഗ്   സ്കീമുകള്‍ ഇങ്ങനെ  നിരവധി   സ്ത്രീ സഹായ പദ്ധതികള്‍     കേന്ദ്ര തലത്തിലും സംസ്ഥാനതലത്തിലും  വാഗ്ദാനം ചെയ്യുന്നുണ്ട്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s